bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ നേരിയ കുറവ്

petrol-diesel-1-696x413

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില കുറഞ്ഞത്.

കഴിഞ്ഞ 24 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍, ഡീസല്‍ വില ബുധനാഴ്ച നേരിയ തോതില്‍ കുറഞ്ഞിരുന്നു. ബുധനാഴ്ച കൊച്ചിൽ ഒരു ലിറ്റര്‍ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായിരുന്നു വില. ഫെബ്രുവരിയില്‍ 16 തവണയാണ് വിലയിൽ വർധനവുണ്ടായത്. എന്നാല്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഇന്ധന വില മാറ്റമില്ലാതെ തുടർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!