ലോക നാടക വാർത്തകൾ (എൽഎൻവി) കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക നാടക ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച് 27ന് വൈകിട്ട് 6.30 മുതൽ LNV യു ട്യൂബ് ചാനലിലും ‘ഫേസ്ബുക്ക് പേജിലും ലൈവായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. കോവിഡിന് ശേഷമുള്ള നാടകവേദിയുടെ ചെറുത്ത് നിൽപിനെ പറ്റി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി നാടക വിഭാഗം തലവൻ രാജാ രവിവർമ്മ മുഖ്യ പ്രഭാഷണം നടത്തും. തുർന്ന് പ്രഥമ LNV ഗ്ലോബൽ തിയേറ്റർ അവാർഡ് വിജയികളെ പ്രഖ്യാപിക്കുകയും, LNV കേരളത്തിലെ നാടക സംഘങ്ങൾക്ക് പ്രഖ്യാപിച്ച തിയേറ്റർ ഗ്രാന്റിന്റെ പ്രഖ്യാപനവും നടക്കും. പ്രൊഫസർ ചന്ദ്രദാസൻ, ഡോ: സാംകുട്ടി പട്ടംകരി, റഫീക്ക് മംഗലശ്ശേരി തുടങ്ങി നാടക മേഘലയിലെ പ്രമുഖർ ഈ ചടങ്ങിൽ മാറ്റേകും. തുടർന്ന് അമ്മ കലാക്ഷേത്രയുടെ ‘ഒറ്റമുറി’ നാടകവും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
