bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധത്തിന്റെ ബഹ്‌റൈൻ മോഡൽ: ജനതയെ ചേർത്തുപിടിച്ചു പ്രതിസന്ധികളെ തരണം ചെയ്യുന്ന അതിജീവന ഫോർമുല

received_238487714652303

മനാമ: ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാമാരിയായി കൊവിഡ്-19 മൂലം 125 ദശലക്ഷം ആളുകൾ വൈറസ് ബാധിതരാവുകയും, 2.750 ദശലക്ഷം ആളുകൾക്ക് ഒരു വർഷത്തിനിടയിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മഹാമാരിയെ തടയാനും, വൈറസ് വ്യാപനം ലഘൂകരിക്കാനും ആളുകൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പ്രവർത്തനം തുടരാനും, സാധാരണ നില ഉറപ്പാക്കാനും സഹായം ചെയ്തു.

ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയ്ക്ക് ബഹ്‌റൈൻ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു ടാസ്‌ക്ഫോഴ്‌സ് ഉടനടി രൂപീകരിച്ചു. കൊറോണ വൈറസ്സിനെ നേരിടാനും അതിന്റെ ആരോഗ്യം, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്താനും അടിയന്തിര സാഹചര്യങ്ങൾ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാനുമായിരുന്നു ഈ നടപടി.

ആഗോള പ്രതിസന്ധിയ്ക്കിടയിലും ടാസ്‌ക്ഫോഴ്‌സ് ജനങ്ങൾക്കായി എല്ലാ മുൻകരുതൽ നടപടികളിലും ശ്രദ്ധ പുലർത്തിയിരുന്നു. വിദേശത്ത് കുടുങ്ങിയ ബഹ്‌റൈനികളെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കി. 2020 മാർച്ചിൽ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ്, വ്യവസായങ്ങൾ അടച്ചുപൂട്ടാതിരിക്കാനും ആളുകൾക്ക് ജോലി തുടരാനും സഹായകമായി.

കൊവിഡ് 19 ൻ്റെ ആഘാതം കുടുംബങ്ങളേയും തൊഴിലുകളേയും ബാധിക്കാതിരിക്കാനായി 90,000 ലധികം ബഹ്‌റൈനികളുടെ ജോലിയും ശമ്പളവും ഉറപ്പിക്കുകയും സ്വകാര്യമേഖലയിലെ 11,000 തൊഴിലുടമകൾക്ക് സഹായം നൽകുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള വ്യാവസായിക ഭൂമിയിലെ വാടക 730 ലധികം ബിസിനസുകൾക്കായി എഴുതിത്തള്ളി, കൂടാതെ 280 ലധികം ബിസിനസ്സുകളെ ടൂറിസം ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കി.

ആരോഗ്യവും മറ്റ് സേവനങ്ങളും നൽകുന്നതിനും വിദൂര ജോലി നയങ്ങൾ നടപ്പിലാക്കാൻ പൊതു-സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. പകർച്ചവ്യാധി സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനും കുട്ടികൾക്ക് ആശ്വാസവും പിന്തുണയും നൽകാനും അമ്മമാർക്ക് സൗകര്യം നൽകി. ജനങ്ങളുടെ ആരോഗ്യത്തിനുള്ള അവകാശം ഉറപ്പുവരുത്താനുള്ള താല്പര്യം കണക്കിലെടുത്ത്, ഓഗസ്റ്റ് ആദ്യം തന്നെ ഫൈസർ ബയോ എൻടെക് , ആസ്ട്രസെനേക, സിനോഫാം എന്നീ കൊവിഡ് -19 വാക്സിനുകളുടെ ഒരു ദശലക്ഷത്തിലധികം ഡോസുകൾ വാങ്ങാൻ ബഹ്‌റൈൻ ഉത്തരവിട്ടു.

2020 ഫെബ്രുവരി അവസാനത്തോടെ, മുൻകരുതലായി സ്കൂളുകൾ അടച്ചുപൂട്ടി, അതേസമയം, ഓൺലൈനിൽ അദ്ധ്യാപനവും പഠനവും തുടരുന്നതിനായി നിരവധി പ്ലാറ്റ്ഫോ മുകൾ സജ്ജീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസുകളിൽ പങ്കെടുക്കാനും അവരുടെ പാഠങ്ങൾ പഠിക്കാനും പതിവ് പരീക്ഷകൾ എഴുതാനും കഴിഞ്ഞു.

ഓഡിയോ, വിഷ്വൽ ആശയവിനിമയം അനുവദിക്കുന്ന ആപ്ലിക്കേഷനുകൾ വഴി തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താൽ ആളുകളോട് അഭ്യർത്ഥിച്ചു. സഞ്ചാര സ്വാതന്ത്ര്യം ഒരിക്കലും പരിമിതപ്പെടുത്തിയില്ല. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും ലോക്ക്ഡൗൺ അല്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്താത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ.

People wait in Sitra Mall to get vaccination against the coronavirus disease (COVID-19), in Sitra, Bahrain

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടില്ല. ആളുകൾ അഭിപ്രായം എഴുത്തിലൂടെയും വാക്കുകളിലൂടെയും പ്രകടമാക്കുന്നത് തുടർന്നു. തെറ്റായ വിവരങ്ങളും വാർത്തകളും പങ്കുവയ്ക്കപ്പെടാതിരിക്കാൻ സർക്കാർ ശ്രദ്ധ പുലർത്തി. ദേശീയത, പ്രായം, വംശം, മതം എന്നിവ കണക്കിലെടുക്കാതെ മെഡിക്കൽ പരിശോധനകൾ, മരുന്ന്, ചികിത്സ, തുടർന്നുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ നടപടികൾ എല്ലാ ആളുകൾക്കും ഒരുപോലെ ലഭ്യമാക്കി.

ഒരു വലിയ മൾട്ടിസ്റ്റോർ കാർ പാർക്കിനെ , ഓരോ കിടക്കയിലും വെന്റിലേറ്റർ സജ്ജീകരിച്ചിരിക്കുന്ന, 130 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗമായി ബഹ്‌റൈൻ മാറ്റി. ഒരു ഷോപ്പിംഗ് മാളിനെ ഒരു വലിയ കൊവിഡ് 19 വാക്സിനേഷൻ ഹബ്ബാക്കി മാറ്റുകയും ചെയ്തു.

എല്ലാ ആളുകളുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക, അവർക്ക് പതിവ് സേവനങ്ങൾ നൽകുക, അവരുടെ ജീവിതവും ഉപജീവനവും തുടരാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും സഹായമാവുക എന്നിവയ്ക്ക് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. അത്തരം രാജ്യങ്ങളിലൊന്നാണു് ബഹ്‌റൈൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!