bahrainvartha-official-logo
Search
Close this search box.

മുന്‍ ഡെ.സ്പീക്കര്‍ സി.എ. കുര്യന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ നവകേരള അനുശോചിച്ചു

ca kurian

മനാമ: മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ നവകേരള ഹമദ്ടൗണ്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുതിര്‍ന്ന നേതാവായ രാംദാസ് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

തികഞ്ഞ മനുഷ്യസ്‌നേഹിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ കെട്ടിപൊക്കുന്നതില്‍ നിര്‍ണായകമായ പങ്കും വഹിച്ച സി.എ. കുര്യന്റെ വേര്‍പാടില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി അനുസ്മരണ പ്രഭാഷണത്തില്‍ രാംദാസ് പറഞ്ഞു.

ഷൈജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല, മേഖല സെക്രട്ടറി ശ്രീജിത്ത് മൊകേരി, ഏ.കെ.സുഹൈല്‍, ഷിജില്‍ ചന്ദ്രമ്പേത്ത്, എം.സി. പവിത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!