മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ‘ഉമ്മത്തും സകാത്തും ‘ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്നിന് വ്യാഴം വൈകിട്ട് 7.00 ന് ഓൺലൈൻ സൂം പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനും അൽ ജാമിഅ അൽ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി ഫാക്കൽറ്റിയുമായ ഇൽയാസ് മൗലവി സംസാരിക്കും. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും അവസരം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 39870495 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
