മനാമ: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളും താമസക്കാരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു പ്രത്യേക വാക്‌സിൻ തന്നെ ലഭിക്കുന്നത് വരെ കാത്തിരിക്കരുതെന്നും, ലഭ്യമായ വാക്‌സിൻ ഏതാണോ അവ ഉടൻ സ്വീകരിക്കാൻ ശ്രമിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ബഹ്‌റൈനിൽ അംഗീകരിച്ച എല്ലാ വാക്‌സിനുകളും ഫലപ്രദമാണ്, നിലവിൽ അടിയന്തിരമായി നൽകിക്കൊണ്ടിരിക്കുന്ന ലഭ്യതയുള്ള റഷ്യൻ നിർമ്മിതമായ സ്പുട്നിക് വാക്സിൻ 91.6 ശതമാനം ഫലപ്രദമാണെന്നും മെയ് അവസാനത്തോടെയേ ഫൈസർ-ബയോ എൻടെക് വാക്‌സിൻ അടക്കമുള്ളവ രാജ്യത്ത് എത്തിച്ചേരൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.
