മനാമ: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വൃക്ഷത്തയ്യ് നഴ്സറികൾ ആരംഭിച്ചതോടെ ബഹറിനിൽ പച്ചപ്പ് നിറഞ്ഞു തുടങ്ങിയെന്ന് ഉന്നത മന്ത്രിമാർ പറഞ്ഞു. ലാൻഡ്സ്കേപ്പിംഗ്, വനവൽക്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിനും പാർക്കുകൾ, തെരുവുകൾ, പൊതു സ്ക്വയറുകൾ, കവലകൾ എന്നിടങ്ങളിൽ കൂടുതൽ സസ്യങ്ങൾ നട്ടു വളർത്തുന്നതിനുമുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടന്ന് വർക്‌സ് ,മുൻസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ ഇസ്സാം ഖലീഫ പറഞ്ഞു . സതേൺ ഗവർണറേറ്റിലെ ഖലീഫ ബിൻ സൽമാൻ ഗ്രാൻഡ് പാർക്കിലെ നഴ്സറി സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം പ്രസ്ഥാവന നടത്തിയത്. മുനിസിപ്പൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫയും നഴ്സറി സന്ദർശിച്ചു.