bahrainvartha-official-logo
Search
Close this search box.

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം എക്സിക്യൂട്ടീവ്

health executive

മനാമ: റംസാൻ മാസത്തിൽ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ്  വൈറസ് വ്യാപനം കുറയ്ക്കുന്നതിനായുള്ള  മുൻകരുതലുകളെ കുറിച്ചും പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡോക്ടർ  ജലീല സയീദ് ജവാദ് സംസാരിച്ചു.

കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയെയും  മെഡിക്കൽ പ്രൊഫഷണലുകളെയും  മുൻ നിര തൊഴിലാളികളെയും ഡോക്ടർ  ജലീല  പ്രശംസിച്ചു. കോവിഡ് മുൻകരുതൽ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്ന   പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും   ബഹ്‌റൈൻ ടാസ്‌ക്ഫോഴ്‌സിന്റെ ദേശീയ ശ്രമങ്ങളെയും ഡോക്ടർ ജലീല പ്രശംസിച്ചു.

വൈറസിനെ നേരിടാനായി ദേശീയ ടാസ്‌ക്ഫോഴ്‌സ്  പുറപ്പെടുവിച്ച നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈസ പറഞ്ഞു .ഇഫ്താർ സമയത്ത് കുടുംബ സംഗമങ്ങൾ ഒഴിവാക്കണം ,  സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം ,ആവശ്യമുള്ളപ്പോൾ മാത്രം പുറത്തുപോകുക തുടങ്ങിയ മുൻകരുതൽ നടപടികൾ എടുക്കണമെന്നും എല്ലാവരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും ഡോക്ടർ ജലീല പറഞ്ഞു .

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!