മുൻ പ്രസിഡൻറ് എസ്.വി ജലീലിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ കെ എം സി സി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: കെ എം സി സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് എസ് വി ജലീലിൻ്റെ പിതാവ് എസ് വി അബ്ദുറഹ്മാൻ മാസ്റ്ററുടെ വിയോഗത്തിൽ കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതന് വേണ്ടി പ്രാർത്ഥനകൾ നടത്തണമെന്നും ഏവരും മയ്യിത്ത് നമസ്കാരം നിർവഹിക്കണമെന്നും പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അഭ്യർത്ഥിച്ചു.

വടകര ഇരിങ്ങൽ കോട്ടക്കൽ
കോട്ടക്കൽ ശാഖാ മുസ്ലിം ലീഗ്
മുൻ പ്രസിഡന്റ് ആയിരുന്നു എസ് വി അബ്ദുറഹ്മാൻ. വടകരയിലെയും, കോട്ടക്കലിലെയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി, വടകര മുജാഹിദ് മസ്ജിദ് കമ്മിറ്റി സ്ഥാപക ഭാരവാഹി ,കെ എൻ.എം ജില്ലാ സെക്രട്ടറി, വോളിബാൾ അസോസിയേഷൻ ജില്ലാ ഭാരവാഹി, മുസ്ലിം എംപ്ലോയിസ് കൾച്ചറൽ ഓർഗനൈസേഷൻ(മെക്കോ) സംസ്ഥാന പ്രസിഡന്റ് ,അഖിലേന്ത്യ ലീഗ് മുഖപത്രമായിരുന്ന ലീഗ് ടൈംസ് വടകര ലേഖകൻ, കോട്ടക്കൽ യൂത്ത് വിങ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വളയം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ആയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
ഭാര്യ: ഖദീജ, മക്കൾ: എസ് വി ബഷീർ (ബഹ്‌റൈൻ), എസ് വി ജലീൽ (ബഹ്‌റൈൻ കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ്), സുഹറ, ഷാഹിന, മരുമക്കൾ: അബുബക്കർ(വടകര), നൗഷാദ് (ഉള്ളിയേരി), ബുഷ്‌റ (ബാലുശ്ശേരി), നസീമ (മണിയൂർ). സഹോദരങ്ങൾ: പരേതനായ എസ്.വി.മുഹമ്മദ്, എസ്.വി.ഉസ്മാൻ , എസ്‌.വി.റഹ്‍മത്തുള്ള. പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പരേതനായ എസ്.വി.അബ്ദുള്ള
മാതൃ സഹോദരീ പുത്രനാണ്