ന്യൂഡൽഹി: ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അറിയിച്ചു. ‘സാർസ് കോവി2 വൈറസിന്റെ യു.കെ. വകഭേദം, ബ്രസീൽ വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം എന്നിവയെ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്തിരുന്നു. ഇവയെ നിർവീര്യമാക്കുന്നതിനുള്ള കഴിവ് കോവാക്സിനുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ‘ കോവിഡിൻറെ വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമാണ്. ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനെയും വാക്സിൻ പ്രതിരോധിക്കും’- ഐ.സി.എം.ആർ. ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.