മനാമ: ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ്. യാത്രക്ക് റിനുള്ളിൽ നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജറാക്കേണ്ടത്. ഇന്ത്യക്ക് പുറമേ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിബന്ധന ബാധകമാണ്.
നിലവിൽ ബഹ്റൈനിലെത്തുന്നവർ നടത്തേണ്ട 3 കോവിഡ് പരിശോധനകൾക്ക് പുറമേയാണിത്. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും. ഈ ടെസ്റ്റുകൾക്ക് പുറമേയാണ് നാട്ടിൽ നിന്ന് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റ് റിസൽട്ട് കൂടി കയ്യിൽ കരുതേണ്ടത്.
ഇന്ത്യയിലെ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 24 മുതൽ പത്ത് ദിവസത്തെ വിലക്കേർപ്പെടുത്തി യു എ ഇ യും മുന്നോട്ട് വന്നിരുന്നു. ഒമാനിലും 24 മുതൽ പ്രവേശന വിലക്ക് ഉണ്ട്.