നഷ്ടമായത് സൗമ്യനായ നേതാവിനെ –ഒ.ഐ.സി.സി
മനാമ: മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും നിലമ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന വി.വി. പ്രകാശ് സൗമ്യതയും മാന്യതയും മുഖമുദ്രയാക്കിയ നേതാവായിരുന്നുവെന്ന് ബഹ്റൈൻ ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
പ്രവർത്തകർക്ക് പ്രാപ്യനായ നേതാവായിരുന്നു അദ്ദേഹം. ജനിച്ചു വളർന്ന നാട്ടിൽ ജനപ്രതിനിധി ആകണം എന്ന് ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം യഥാർഥ്യമാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ വിജയം നേടാൻ അക്ഷീണപ്രയത്നം നടത്തിയ നേതാവായിരുന്നു.
കോൺഗ്രസിന് അർഹതപ്പെട്ടത് നേടിയെടുക്കാനും അതോടൊപ്പം ഘടകകക്ഷികളുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും ഘടക കക്ഷികളും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹം ഡി.സി.സി പ്രസിഡൻറായതോടെ ഇല്ലാതാക്കി. രാഷ്ട്രീയ സത്യസന്ധതയും ജീവിത വിശുദ്ധിയും കാത്തു പുലർത്തിയ ഗാന്ധിയനായിരുന്നു അദ്ദേഹമെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
2019ൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം ബഹ്റൈൻ സന്ദർശിച്ചിരുന്നു. ജ്യേഷ്ഠതുല്യമായ സ്നേഹം പകർന്നു നൽകിയ നേതാവ് ആയിരുന്നു അദ്ദേഹമെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ ശബ്ദമായി നിലകൊണ്ട നേതാവ് –കെ.എം.സി.സി
മനാമ: മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന വി.വി. പ്രകാശിെൻറ ആകസ്മിക വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ആദര്‍ശംകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും ജനപ്രിയനായിരുന്ന വി.വി. പ്രകാശിെൻറ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
നിലമ്പൂരില്‍ വന്‍ വിജയം നേടുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടയിലാണ് ആകസ്മിക വിയോഗം. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന അദ്ദേഹം സാധാരണക്കാരുടെ ശബ്ദമായാണ് പ്രവര്‍ത്തിച്ചത്. മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പോലും സ്വീകാര്യനായ അദ്ദേഹത്തിെൻറ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
മനാമ: മലപ്പുറം ജില്ല ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിൻറെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അസോസിയേഷൻ പ്രസിഡൻറ് ചെമ്പൻ ജലാലിെൻറ അധ്യക്ഷതയിൽ ചേർന്ന വെബിനാറിൽ രക്ഷധികാരി നാസർ മഞ്ചേരി, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, എൻ.കെ. മുഹമ്മദ് അലി, ദിലീപ്, കരീം, ശരീഫ്, മനോജ്, പ്രകാശൻ, രവി, മജീദ്, രഞ്ജിത്ത്, മണി, മൻഷീർ, ബാലൻ, സലാം, ഖൽഫാൻ, ആദിൽ എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി
മനാമ: മലപ്പുറം ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശിെൻറ ആകസ്മിക നിര്യാണത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വിനയത്തിെൻറ പ്രതീകമായിരുന്ന വി.വി. പ്രകാശ് മറ്റു നേതാക്കളിൽനിന്നും വ്യത്യസ്തമായി വാർഡ് തലത്തിലുള്ള പ്രവർത്തകരെ പോലും നേരിട്ടറിയുന്ന നേതാവായിരുന്നു. അദ്ദേഹത്തിെൻറ അഭാവം ജില്ലയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് തീരാ നഷ്ടമാണ്. ജില്ല പ്രസിഡൻറ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി റംഷാദ്, ബഷീർ വെളിയങ്കോട്, മണികണ്ഠൻ, അബൂബക്കർ, റിയാസ്, മുഹമ്മദ് കാരി, പ്രസൂൺ, ഷാനവാസ്, രഞ്ജിത്, ബിജു വഴിക്കടവ്, ഷരീഫ് മലപ്പുറം, സുമേഷ്, ഫഖ്റുദ്ദീൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
മനാമ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന അഡ്വ.വി വി പ്രകാശിന്റെ ആകസ്മിക നിര്യാണത്തില്‍ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തകനും കോണ്‍ഗ്രസിലെ സൗമ്യനായ നേതാക്കളില്‍ പ്രമുഖനും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്, ട്രഷറര്‍ നിതീഷ് ചന്ദ്രന് എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.