തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ മണിക്കൂറിൽ മലപ്പുറത്ത് 7 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു. കോഴിക്കോട് സൗത്തിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ മുന്നിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പിന്നിലാക്കിയാണ് അദ്ദേഹം ലീഡ് നേടിയത്. ഇതോടെ സംസ്ഥാനത്ത് എന്‍.ഡി.എ രണ്ട് സീറ്റുകളില്‍ ലീഡ് നിലനിർത്തുകയാണ്. അഴീക്കോട് ഫലം മാറി മറിയുന്നു. 33 വോട്ടിന് സുമേഷ് മുന്നിൽ. വടകര ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ കെ കെ രമ 1733 വോട്ടിന് മുന്നിൽ. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് ലീഡ് നിലനിർത്തുന്നു. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ഒഴികെ മറ്റ് എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം.