സിനോഫാം വാക്‌സിന്റെ അംഗീകാരത്തിനായുള്ള ശ്രമങ്ങളിൽ പങ്കാളികളായി ബഹ്റൈനും

മനാമ :ചൈനീസ് “സിനോഫാം” വാക്സിൻ അംഗീകരിക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനുമായി ബഹ്‌റൈൻ സംഭാവന നൽകി. അടിയന്തിര ഉപയോഗത്തിനായി സിനോഫാം വാക്‌സിൻ അംഗീകാരം നൽകാൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു,
വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും രാജ്യം മൂല്യനിർണ്ണയ പ്രക്രിയയ്ക്ക്കായി നൽകി. ലോകാരോഗ്യ സംഘടനയുടെ “അടിയന്തര ഉപയോഗ പട്ടിക” യിൽ ആദ്യമായാണ് ചൈനീസ് വാക്സിൻ ഉൾപ്പെടുത്തുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് 90 ശതമാനവും 60 വയസ്സി ന് മുകളിലുള്ളവർ 91% ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.