കെ.എം.സി.സി മെഡികെയർ വിങ്​ കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി

മനാമ: കെ.എം.സി.സി മെഡികെയർ വിങ്​ കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ മെഡികെയർ കോഒാഡിനേറ്റർമാരായ റഷീദ് ആറ്റൂർ, സഹിൽ തൊടുപുഴ എന്നിവർ കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ്​ ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർക്ക് കൈമാറി.

മരുന്നുകൾ ലഭിക്കാൻ 34164333, 33750999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി മെഡികെയർ ടീം, കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകിയിരുന്നു.