രോഗബാധയിലെ വർദ്ധനവ്- നിയന്ത്രണങ്ങൾ കടുപ്പിച്ച് ബഹ്‌റൈൻ; ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് റസിഡൻറ്​ വിസ ഉള്ളവർക്ക്​ മാത്രം​ പ്രവേശനം

New Project (60)

മനാമ: കോവിഡ്​-19 രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ബഹ്​റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് നാഷണൽ മെഡിക്കൽ ടാസ്​ക്​ഫോഴ്​സ്​.

ഷോപ്പിങ്​ മാൾ, മാർക്കറ്റ്​, റസ്​റ്റോറൻറ്​, സലൂൺ, സിനിമാ തിയേറ്റർ എന്നിവിടങ്ങളിൽ പ്രവേശനം കോവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​​ 14 ദിവസമായവർക്കും കോവിഡ്​ രോഗമുക്​തി നേടിയവർക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ 18 വയസിൽ താഴെയുള്ളവർക്ക്​ പ്രവേശനമില്ല. സർക്കാർ ഓഫീസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഇത്​ ബാധകമാണ്​. അതേസമയം, സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന്​ ഈ നിയന്ത്രണം ബാധകമല്ല. മെയ് 21, വെള്ളിയാഴ്​ച മുതൽ ​പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ജൂൺ മൂന്ന്​ വരെ തുടരും. ഒത്തുചേരലുകൾ ആറ്​ പേർക്ക്​ മാത്രമായി ചുരുക്കിയിട്ടുണ്ട്​.

ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന്​ ബഹ്​റൈനിൽ റസിഡൻറ്​ വിസ ഉള്ളവർക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിക്കുക. ഇവർക്ക്​ ബഹ്റൈനിൽ​ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്​. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ പരിശോധനയുടെ സർട്ടിഫിക്കറ്റ്​ ഇവർ ഹാജരാക്കണം. ബഹ്​റൈനിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വെച്ചും തുടർന്ന്​ അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ്​ പരിശോധന നടത്തുകയും വേണം. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിനെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ. ബഹ്റൈനിലെത്തി 14 ദിവസത്തിന് ശേഷം സൗദിയിലേക്കും ദുബൈയിലേക്കും യാത്ര ചെയ്യുന്നവരെ പുതിയ നിയന്ത്രണങ്ങൾ ബാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!