bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ പള്ളികളിലെ നമസ്കാരങ്ങൾ ഇനി കോവിഡ്​ വാക്​സിനെടുത്തവർക്കും രോഗമുക്​തി നേടിയവർക്കും മാത്രം, 18 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനമില്ല

mosque

മനാമ: ബഹ്​റൈനിൽ പള്ളികളിലെ നമസ്​കാരത്തിന്​ എത്തുന്നവർക്ക്​ കോവിഡ്​ കുത്തിവെപ്പോ രോഗമുക്​തിയോ​ നിർബന്ധമാക്കി. ​ബി അവെയർ ആപ്പിൽ പച്ച ഷീൽഡ്​ കാണിക്കുന്നവരെ മാത്രമാണ്​ പള്ളിയിലേക്ക്​ കടത്തി വിടുക. പ്രതിദിനമുള്ള അഞ്ച്​ നേരത്തെ നമസ്​കാരത്തിനും വെള്ളിയാഴ്​ച ജുമുഅക്കും ഇത്​ ബാധകമാണ്​. നിതിന്യായ, ഇസ്​ലാമിക്​ കാര്യ, ഔഖാഫ്​ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ 14 ദിവസം കഴിഞ്ഞവർക്ക്​ മാത്രമാണ്​ അനുമതി.

18 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനമില്ല​. പുതിയ നിബന്ധനകൾ വെള്ളിയാഴ്​ച മുതൽ പ്രാബല്യത്തിൽ വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!