ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

bahrain

മനാമ: ബഹ്​റൈൻ – ജി.സി.സി പൗരന്മാർ, ബഹ്​റൈൻ റെസിഡൻസ്​ വിസയുള്ളവർ എന്നിവർക്കു​ മാത്രമാണ്​ പ്രവേശനം​. പുതിയ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യക്ക് പിന്നാലെ​ ഗൾഫ്​ എയറും അറിയിപ്പ്​ ​പുറപ്പെടുവിചിരുന്നു. ഇ-വിസക്കാർക്കും വിസിറ്റിംഗ് വിസകാർക്കും യാത്ര ചെയ്യാൻ അനുമതി ഇല്ലെന്ന് ഗൾഫ് എയർ ട്രാവൽസ് ഏജൻസികളെ അറിയിച്ചിരുന്നു.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന. ഇവർ യാത്ര പുറപ്പെടും മുൻപ് സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിന്റെയോ താമസസ്ഥലത്തിന്റയോ രേഖ തെളിവായി ഹാജരാക്കണമെന്നും വിമാനക്കമ്പനികളുടെ ഉത്തരവിൽ പറയുന്നുണ്ട്. അല്ലെങ്കിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചിട്ടുള്ള ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണം.

ഇന്ന് ഞായറാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ബഹ്‌റൈനിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിലും റസിഡൻസ് വിസ ഉള്ളവരെ മാത്രമാണ് കൊണ്ടുവന്നത്. വിസിറ്റ് വിസയിൽ വരാൻ എത്തിയവരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചയച്ചിട്ടുണ്ട്.

അതേ സമയം, 10 ദിവസത്തെ ക്വറന്റീനിൽ കഴിയുന്നതിനു താമസ സ്ഥലത്തിന്റെ രേഖ ഹാജരാകണമെന്ന വ്യവസ്ഥ വലിയ പ്രശ്നം സൃഷ്‌ടിച്ചില്ല. സി.പി.ആറിലെ വിലാസം കാണിച്ചവരെ പുറത്തിറങ്ങാൻ അനുവദിച്ചതായി യാത്രക്കാർ സാക്ഷ്യപ്പെടുത്തി. സ്വന്തം പേരിലെ താമസ രേഖ വേണമെന്നത് നിർബന്ധമാക്കിയില്ല. ക്വറന്റീൻ നിരീക്ഷണത്തിനു ബ്രേസ് ലെറ്റ്‌ പോലുള്ള സംവിധാനങ്ങളും നടപ്പാക്കിയിട്ടില്ല.

സി.പി.ആറിലെ വിലാസമല്ല കാണിക്കുന്നതെങ്കിൽ ആരോഗ്യ വകുപ്പിന്റെ കൗണ്ടറിൽ എത്തുമ്പോൾ വ്യക്തത വരുത്തണം. നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ നൽകുന്ന സെൽഫ് ഡിക്ലറേഷൻ ഫോമിനൊപ്പം വിലാസം രേഖപ്പെടുത്തേണ്ട ഫോമും ഇന്ന് മുതൽ നൽകുന്നുണ്ട്.

പുതിയ വർക്ക് വിസയിൽ വരുന്നവർ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെക്കുന്നത് നല്ലതാണ്. ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ചില യാത്രക്കാർ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയിരുന്നു. നാട്ടിലെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിലാസം പരിശോധിക്കാൻ എയർലൈൻസുകൾ നിർദേശം നൽകിയിട്ടുണ്ട്.

ആറ് വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും കോവിഡ് പരിശോധനക്കുള്ള 36 ദിനാർ അടക്കണം. വിമാനത്താവളത്തിൽ വെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!