bahrainvartha-official-logo
Search
Close this search box.

പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ; മുഖ്യമന്ത്രി പിണറായി വിജയന്‍

cm

പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളകളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. വിദേശത്ത് ആംഗീകാരം നേടിയ വാക്‌സിന്‍ കൊവിഷീല്‍ഡാണ്. കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്.

വിദേശത്ത് ജോലിയുള്ളയാള്‍ 84 ദിവസത്തിനുള്ളിലാണ് തിരിച്ച് പോകുന്നതെങ്കില്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!