മനാമ :കോവിഡ് നടപടികൾ പാലിക്കാത്തതിനെ തുടർന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഒരാഴ്ചത്തേക്ക് ഒരു റസ്റ്റോറന്റ് , രണ്ട് സലൂണുകൾ, ഒരു ലേഡീസ് ബ്യൂട്ടി പാർലർ, ഒരു സ്പോർട്സ് കേന്ദ്രം എന്നിവ അടച്ചു പൂട്ടി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 13 റസ്റ്റോറന്റ് കൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തുകയും ഇവർക്ക് പിഴ ചുമത്തുകയും ചെയ്തു. വൈറസിനെ നേരിടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് മുന്നോട്ടുവെച്ച മുൻകരുതൽ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.