bahrainvartha-official-logo
Search
Close this search box.

നിയമ ലംഘകർക്കെതിരെ നടപടി തുടരുന്നു; പരിശോധനകൾ ശക്തമാക്കി മന്ത്രാലയങ്ങൾ

0001-1959588520_20210527_120150_0000

മനാമ: രാജ്യത്ത് കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി സർക്കാർ . കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് ബ്യൂട്ടിപാർലറുകൾ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി. 8 ബ്യൂട്ടിപാർലറുകളിൽ നടത്തിയ പരിശോധനകളിൽ രണ്ടെണ്ണം നിയമ ലംഘനം നടത്തിയതായി കണ്ടെത്തുകയായിരുന്നു. നിയമലംഘനം നടത്തിയ ബ്യൂട്ടിപാർലറുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ ഔട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പുരുഷന്മാരുടെ മസാജ് സെന്ററുകളിലെ ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഈ മസാജ് സെന്റർ അടപ്പിച്ചു. ഭക്ഷ്യ നിയന്ത്രണ വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമനടപടികൾ ലംഘിച്ച 14 റസ്റ്റോറന്റ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാപകമായ പരിശോധനകൾ നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!