മനാമ: രാജ്യത്ത് കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുറപ്പെടുവിച്ച കോവിഡ് നിയമങ്ങൾ ലംഘിച്ച ഒരു റസ്റ്റോറന്റ് കൂടി ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഭക്ഷ്യ പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മുൻകരുതൽ നടപടികൾ ലംഘിച്ച റസ്റ്റോറന്റിനെതിരെ നിയമ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ 195 റസ്റ്റോറന്റ്കൾ ഫുഡ് കൺട്രോൾ ഇൻസ്പെക്ടർമാർ പരിശോധിക്കുകയും കോവിഡ് നിയമങ്ങൾ പാലിക്കാത്ത 27 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപനവും മരണ നിരക്കും ഉയർന്ന സാഹചര്യത്തിൽ ബഹ്റൈനിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങലാണ് ഏർപെടുത്തിയിരിക്കുന്നത്. റസ്റ്റോറൻറുകൾ, കഫേകൾ എന്നിവ അടക്കമുള്ള ഭക്ഷണ വിൽപന ശാലകൾക്കും ടേക് എവേ, ഹോം ഡെലിവറി രീതിയിൽ മാത്രമാണ് പ്രവർത്തനാനുമതി ഉള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാപകമായ പരിശോധനകൾ നടത്തി വരുന്നത്.