സർക്കാർ ജീവനക്കാർക്കായി റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ പരിശീലന വർക് ഷോപ് സംഘടിപ്പിച്ചു

antigen

മനാമ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ഴ്​​ച തോ​റും റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്ത​ണമെന്ന സിവിൽ സർവീസ് ബ്യൂറോയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിവരാവകാശ മന്ത്രാലയം ടെസ്റ്റിംഗ് ടീമിനായി പരിശീലന വർക്ഷോപ്പ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വിദഗ്ദ്ധനായ ഹസ്സൻ അൽ നുയിമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർക്ഷോപ്പിൽ 20 വോളണ്ടിയേഴ്സും സർക്കാർ ജീവനക്കാരും പങ്കെടുത്തു. മെഡിക്കൽ ടെസ്റ്റിംഗ് കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മികച്ച പരിശീലനവും, റാപ്പിഡ് ടെസ്റ്റ് നടത്തുന്ന രീതികളെ കുറിച്ചും വിദഗ്ദ്ധർ വർക്ഷോപ്പിലൂടെ പരിശീലനം നൽകി.

സാമ്പിളുകൾ എങ്ങനെ എടുക്കണമെന്നും അവയെ സുരക്ഷിതമായും വേഗത്തിലും വിശകലനം ചെയ്യുന്നതിനെക്കുറിച്ചുമുള്ള പ്രായോഗിക പരിശീലനവും നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനായി പോസിറ്റീവ് സാമ്പിളുകൾ കൈകാര്യം ചെയുമ്പോൾ പാലിക്കേണ്ട രീതികളും വർക്ഷോപ്പിൽ പഠിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!