മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ബ്രിട്ടീഷ് ഭക്ഷ്യമേള ആരംഭിച്ചു. ക്രീമി ചിപ്സ്, ജ്യൂസ്, ഡെസേർട്ട്, ഫ്രോസൺ ചിപ്പസ്, ബിസ്ക്കറ്റ് ചോക്ലേറ്റ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ജൂൺ ഒന്നിന് മേള അവസാനിക്കും.
ഫുഡ് ഈസ് ഗ്രേറ്റ് എന്ന പേരിലുള്ള ഫെസ്റ്റിവൽ ലുലു ജുഫൈർ മാളിൽ വെച്ച് ബ്രിട്ടീഷ് അംബാസഡർ റോഡറിക് ഉദ്ഘാടനം ചെയ്തു.ബ്രിട്ടീഷ് ഓർഗാനിക് മിൽക്ക്, ബ്രെഡ് തുടങ്ങിയവയും ലഭ്യമാണ്. ബഹ്റൈനിലെ ലുലുവിൻറ എട്ട് ഹൈപ്പർ മാർക്കറ്റുകളിലും ബ്രിട്ടീഷ് ഭക്ഷ്യമേള ഒരുക്കിയിട്ടുണ്ട് .ജുഫൈറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേളയ്ക്ക് തുടക്കം കുറിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബ്രിട്ടനിലെ പ്രശസ്ത ബ്രാൻഡുകളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങൾ മേളയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.