bahrainvartha-official-logo
Search
Close this search box.

തൊഴിലില്ലായ്മ മറികടക്കാൻ മുഹറഖിലെ തൊഴിലവസരങ്ങൾ മുഹറഖ് നിവാസികൾക്ക് മാത്രം നൽകണമെന്ന നിർദേശവുമായി കൗൺസിലെഴ്സ്

മനാമ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിൽ ഇല്ലായ്മ ഉണ്ടാകാതിരിക്കാനായി മുഹറഖിലെ തൊഴിലവസരങ്ങൾ മുഹറഖ് നിവാസികൾക്ക് മാത്രം നൽകാൻ നിർദേശിച്ചതായി  കൗൺസിലെഴ്സ് അറിയിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കൗൺസിലർ പറഞ്ഞു. മുഹർറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ ഹസ്സൻ അൽ ഡോയ്, സാമ്പത്തിക, നിയമ സമിതി ചെയർമാൻ ബസെം അൽ മുജാ  ദാമി എന്നിവർ നേതൃത്വം നൽകുന്ന കൗൺസിലെഴ്സ് ആണ് നിർദേശം നൽകിയിരിക്കുന്നത്. മുഹറഖ് പ്രോജക്ടുകൾക്കായുള്ള കരാറുമായി എത്തുന്ന കമ്പനികൾ മുഹറഖ്  നിവാസികൾക്ക് ജോലി നൽകിയാൽ മാത്രമേ അംഗീകരിക്കുകയൊള്ളു എന്ന് അൽ ഡോയി അറിയിച്ചു .

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് ഏർപെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ രാജ്യത്തിന്റെ തൊഴിൽ മേഖലയെ ബാധിച്ചിട്ടുണ്ട് . മെയ് 27 മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നത് .മാളുകൾ, സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ. റസ്​റ്റോറൻറുകൾ, ഷീഷ കഫേ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ മേഖലകളിൽ ജോലി ചെയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!