bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്കുള്ള യാത്രാവിലക്ക് നീട്ടി

മനാമ : ഇന്ത്യയിൽനിന്നും യു എ ഇ യിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാർക്കും യു എ ഇ യിൽ പ്രവേശനം അനുവദിക്കില്ല. യാത്രാവിലക്ക് ജൂൺ 14 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് പുറത്തുവന്ന അറിയിപ്പിലാണ് ജൂൺ 30 വരെ ഇന്ത്യയിൽ നിന്നും സർവീസുകൾ ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് അറിയിച്ചത്.

കഴിഞ്ഞ മാസം 25നാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് യു എ ഇ വിലക്കേർപ്പെടുത്തിയത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസ്സുകാർ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ യാത്രാവിലക്ക് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർ യു എ ഇ യിൽ എത്തിയാൽ പിസിആർ പരിശോധന നടത്തുകയും 10ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം. അതേസമയം യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!