bahrainvartha-official-logo
Search
Close this search box.

മലർവാടി ലിറ്റിൽ സ്കോളർ; ഹയാ മറിയത്തിന് ഒന്നാം സ്ഥാനം

featured (17)

മനാമ: ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ മെഗാ ഫിനാലെയിൽ ഹയാ മറിയം ഒന്നാം സ്ഥാനം നേടി. പതിനായിരത്തിലധികം പേർ പങ്കെടുത്ത എൽ പി വിഭാഗത്തിലാണ് എഷ്യൻ സ്കൂൾ വിദ്യാർത്ഥിനിയും ദാറുൽ ഈമാൻ കേരള റിഫ മദ്രസ വിദ്യാർത്ഥിനിയുമായ ഹയാ മറിയം ഈ നേട്ടം കൈവരിച്ചത്. യോകോഗാവ മിഡിൽ ഈസ്റ്റ്‌ കമ്പനിയിൽ പ്ലാനിങ് മാനേജർ ആയ അബ്ദുൽ ആദിലിന്റെയും ഡോക്ടർ രഹ്‌നയുടെയും മകളാണ് ഹയാ മറിയം.

യു.പി വിഭാഗത്തിൽ ഷഹ്‌സീന സൈനബ് 11 ആം സ്ഥാനവും (ഇബ്നുൽ ഹൈതം സ്‌കൂൾ), എച്.എസ്സ് വിഭാഗത്തിൽ റീഹാ ഫാത്തിമ 13 ആം സ്ഥാനവും (ഇബ്നുൽ ഹൈതം സ്‌കൂൾ) നേടി. രണ്ടു ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ബഹ്‌റൈനിൽ നിന്നും 1500 ലധികം കുട്ടികളും രക്ഷിതാക്കളുമാണ് പ്രാഥമിക റൗണ്ടിൽ പങ്കെടുത്തത്. 40 കുട്ടികൾ രണ്ടാം റൗണ്ടിൽ മത്സരിച്ചു .
ബഹ്റൈനിൽ നിന്നും മെഗാ ഫിനാലെയിലേക്കു 4 പേർ യോഗ്യത നേടി. വിജയികളെയും കുട്ടികളെയും രക്ഷിതാക്കളെയും മലർവാടി ലിറ്റിൽ സ്കോളർ ബഹ്‌റൈൻ രക്ഷാധികാരി ജമാൽ നദ്‌വി അഭിനന്ദിച്ചു. കുടുംബത്തോടപ്പം മത്സരത്തിൽ പങ്കെടുക്കാം എന്നതാണ് മലർവാടി ലിറ്റിൽ സ്കോളർ മത്സരപരീക്ഷയുടെ പ്രത്യേകത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!