മനാമ :ബഹ്റൈനിൽ സ്ത്രീകൾക്കിടയിൽ കോവിഡ് മരണം വർധിക്കുന്നതിന് കാരണം കുടുംബ സംഗമങ്ങളാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തി. രാജ്യത്ത് ക്രമാനുസൃതമായി സ്ത്രീകളിൽ കോവിഡ് മൂലം മരണം സംഭവിക്കുന്നതായും ഈ വർഷം മാത്രം 39% മരണങ്ങളും ഇത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങൾ സംസ്കാരത്തിനും മറ്റും കൂടുതൽ പ്രാധാന്യം നൽകി സംഗമങ്ങളിലേക്കു നീങ്ങുമ്പോൾ കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകൾ രോഗബാധിതരാകാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം കൺസൾട്ടൻസി ഫാമിലി ഫിസിഷ്യൻ ഡോക്ടർ ഹിന്ദ് അൽ സിന്ദി പറഞ്ഞു. സംഗമങ്ങൾ രോഗം വ്യാപനം കൂടാൻ കാരണമാണെന്നും ഡോക്ടർ പറഞ്ഞു.