ബഹ്റൈനിൽ ആകെ കോവിഡ് മരണസംഖ്യ ആയിരം കടന്നു; ഇന്നലെ മരണപ്പെട്ടത് 29 പേർ, 2259 പുതിയ കേസുകൾ

മനാമ: ബഹ്റൈനിൽ വീണ്ടും റെക്കോർഡ് പ്രതിദിന മരണ നിരക്ക് രേഖപ്പെടുത്തി. 2 a പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ ബഹ്റൈനിലെ ആകെ മരണസംഖ്യ 1009 ആയി ഉയർന്നു.

ജൂൺ 1ന് 24 മണിക്കൂറിനിടെ 15198 പേരിൽ നടത്തിയ പരിശോധനകളിൽ 2259 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 14.86% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 983 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1274 പേർക്ക് സമ്പർക്കങ്ങളിലൂടെയും 2 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27954 ആയി. ചികിത്സയിലുള്ളവരിൽ 326 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം 2804 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 2,13,827 ആയി ഉയർന്നു. ആകെ 46,58,664 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. 9,57,173 പേർ ഇതുവരെ ഓരോ ഡോസും 7,98,397 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!