കോവിഡ്-19; ബഹ്റൈനിൽ 3005 പേർ കൂടി രോഗമുക്തരായി, പുതുതായി സ്ഥിരീകരിച്ചത് 1936 കേസുകൾ, 22 മരണം

IMG_20210603_111207_263

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 3005 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 2,16,832 ആയി ഉയർന്നു. അതേസമയം ജൂൺ 2 ന് 24 മണിക്കൂറിനിടെ 15,444 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 1936 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 868 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്. 12.54%മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവില്‍ 26,860 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 331 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട 22 പേരടക്കം 1031 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 46,74,108 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 9,69,225 പേർ ഇതുവരെ ഓരോ ഡോസും 8,05,845 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!