വിദേശത്ത് താമസിക്കുന്ന ബഹ്റൈൻ പൗരന്മാർക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തെ പ്രശംസിച്ച് ശൂറ കൗൺസിൽ

shura

മനാമ: ബഹ്റൈൻ പൗരന്മാർക്ക് പ്രതിരോധ വാക്സിനേഷൻ നൽകാനുള്ള രാജകീയ നിർദേശങ്ങളെ ശുറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹ് അഭിനന്ദിച്ചു. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന പൗരന്മാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ രാജ്യം തുടർന്നുകൊണ്ടിരിക്കുന്ന സമയത്താണ് ശൂറാ കൗൺസിൽ രാജകീയ നിർദേശങ്ങളെ അഭിനന്ദിച്ചത്. പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ആരോഗ്യ പ്രവർത്തകരും നഴ്സിംഗ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. റഷ്യയുമായി സഹകരിച്ച് രാജ്യത്ത് കോവിഡ് വാക്സിനുകൾ നിർമിക്കുന്നതിനായി പുതിയ ഫാക്ടറികൾ സ്ഥാപിക്കാൻ സർക്കാർ സ്വീകരിച്ച നടപടി രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്കും കോവിഡിനെ നേരിടാനുള്ള ദേശീയ ശ്രമങ്ങൾക്കും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്. 10 ലക്ഷം ആളുകൾ രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനായി ദേശീയ ടാസ്ക് ഫോഴ്സ് പുറപ്പെടുവിപ്പിച്ച മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!