മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. നടുവണ്ണൂർ പരേതനായ പാലിച്യേരി താഴ കാദറിൻറെ മകൻ ചെങ്ങോട്ട് കുനി മുസ്തഫ (47) ആണ് മരിച്ചത്. കോവിഡ് ബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദൂമിസ്താനിൽ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സമീറ. മക്കൾ: നേഹ കദീജ, നിഹാൽ, റിഫൻ. മാതാവ്: ഖദീജ.