12-17 വയസ്സ് പ്രായമുള്ള കുട്ടികളും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ഡോ. മനാഫ് അൽ ഖഹ്താനി

vaccine

മനാമ: പ്രായഭേദമന്യേ പുതിയതരം കോവിഡ് വേരിയന്റുകൾ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ 12-17 വയസ്സ് പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷൻ പ്രാധാന്യം ഓർമിപ്പിച്ച് ബിഡിഎഫ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി കൺസൾട്ടന്റും മൈക്രോബയോളജിസ്റ്റും ദേശീയ ടാസ്ക് ഫോഴ്സ് അംഗവുമായ ലെഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖഹ്താനി.

ഡെൽറ്റ വേരിയന്റ് എല്ലാ പ്രായക്കാരിലും അപകടം ഉണ്ടാക്കുമെന്നും കൃത്യമായ വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ ജനിതക മാറ്റം വന്ന വൈറസ്സിൽ നിന്നും പരിരക്ഷ നേടാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

ആന്റിബോഡികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾ എത്രയും വേഗം രജിസ്റ്റർ ചെയ്ത് ദേശീയ വാക്‌സിനേഷൻ കാമ്പയിനിൽ പങ്കാളികളാകണമെന്ന് ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു. 

മാതാപിതാക്കൾ എത്രയും വേഗം കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണം, 12 മുതൽ 17 വയസ്സുവരെ പ്രായമുള്ളവർ വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകളെ തള്ളിക്കളയണം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസും എത്രയും വേഗം ഈ പ്രായക്കാർ വാക്സിൻ സ്വീകരിക്കണമെന്ന നിർദ്ദേശമാണ് നൽകുന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മരണങ്ങളിൽ നിന്നും രാജ്യത്തിന് മുക്തി നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!