ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം ധനസഹായം കൈമാറി. കൊറോണ കാലഘട്ടത്തിൽ ജോലി നഷ്ടപ്പെടുകയും, ആരോഗ്യപരമായ കാരണങ്ങളാൽ ബുദ്ധിമുട്ടുകയും ചെയ്തിരുന്ന യുവതിക്ക് ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ധനസഹായം നൽകി. ചടങ്ങിൽ ബി.കെ.എസ് വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാർ മറ്റു വനിതാ വിഭാഗം അംഗങ്ങൾ ആയ ബ്രിന്ദ രാജേഷ്, രജുല ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകർ ആയ സുധി പുത്തെൻവേലി, അമൽ ദേവ്, ശ്രീജിത്ത് ഫറോക്ക് എന്നിവരും പങ്കെടുത്തു.