ഇറ്റലിയുടെ കുടിയേറ്റ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് ഒരു സെനഗൽ പ്രവാസിയായ ഇറ്റാലിയൻ ബസ് ഡ്രൈവർ ഇന്ന് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് വിദ്യാർഥികളെയും പോലീസിനെയും ഞെട്ടിച്ച് ആകാംഷയുടെ മുൾമുനയിൽ നിർത്തി. പതിവ് റോഡിൽ നിന്ന് മാറ്റി ബസ് കൊണ്ടുപോയ ഡ്രൈവർ ബസ് മുഴുവൻ പെട്രോൾ ഒഴിക്കുകയും കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു .
https://twitter.com/2delavega2000/status/1108407242074832900?s=19
ഉടൻ ഒരു കുട്ടി പോലീസിനെ വിവരം അറിയിച്ചു . എന്നാൽ ഡ്രൈവർ തീ കത്തിക്കാൻ തുടങ്ങിയിരുന്നു . നമ്മൾ എല്ലാവരും മരണത്തിനു കീഴടങ്ങുകയാണെന്ന് അലറിക്കൊണ്ടാണ് ഇയാൾ തീ കൊടുത്തത് . കുട്ടികൾ സർവ ശക്തിയും ഉപയോഗിച്ച് പുറകു വശത്തെ ഗ്ലാസ് തള്ളിയും തല്ലിയും പൊട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു . 16 പേർക്ക് പുക കാരണം ശ്വാസ തടസ്സം നേരിട്ടു . മറ്റു പലർക്കും ചെറിയ മുറിവുകൾ പറ്റി . ആർക്കും ഗുരുതര പരിക്കില്ല .
കുടിയേറ്റക്കാരെ സ്വീകരിക്കണമെന്നതായിരുന്നു റാഞ്ചിയ ആളുടെ ആവശ്യം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.