bahrainvartha-official-logo
Search
Close this search box.

കയറ്റുമതിയിൽ 100 ദശലക്ഷം ഡോളറെന്ന നിർണായക നേട്ടവുമായി എക്‌സ്‌പോർട്ട് ബഹ്‌റൈൻ

exports bahrain

മനാമ: ദേ​ശീ​യ എ​സ്‌.​എം‌.​ഇ വി​ക​സ​ന ബോ​ർ​ഡിന്റെ മു​ൻ‌​നി​ര സം​രം​ഭ​മാ​യ ‘എ​ക്‌​സ്‌​പോ​ർ​ട്ട് ബ​ഹ്‌​റൈ​ൻ’ ക​യ​റ്റു​മ​തി​യി​ൽ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ 2021 ജൂ​ൺ​വ​രെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ 100 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റിന്റെ ക​യ​റ്റു​മ​തി​ക്കാ​ണ്​ ബോ​ർ​ഡ്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ 2018 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​മാ​ണ്​ എ​ക്‌​സ്‌​പോ​ർ​ട്ട് ബ​ഹ്‌​റൈ​ൻ.

10 മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 51 വ്യ​ത്യ​സ്​​ത ഉ​ത്​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ക​യ​റ്റു​മ​തി ​ചെ​യ്യാ​ൻ ബ​ഹ്‌​റൈ​ൻ ആ​സ്ഥാ​ന​മാ​യ എ​സ്.​എം.​ഇ​ക​ളെ ഈ ​പ്ലാ​റ്റ്​​​ഫോം സ​ഹാ​യി​ച്ചു. ജി‌.​സി‌.​സി, ഏ​ഷ്യ, ആ​ഫ്രി​ക്ക, യൂ​റോ​പ്പ്, ആ​സ്‌​ട്രേ​ലി​യ, യു.​കെ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ 55 വി​പ​ണി​ക​ളി​ൽ ബ​ഹ്‌​റൈ​നി​ൽ നി​ർ​മ്മി​ച്ച ഉ​ത്​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ക​യ​റ്റു​മ​തി വ​ർദ്ധി പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​ണ്. 2021ന്റെ ആ​ദ്യ പ​കു​തി​യി​ലെ ക​യ​റ്റു​മ​തി 2020ലെ ​മൊ​ത്തം ക​യ​റ്റു​മ​തി​മൂ​ല്യം മ​റി​ക​ട​ന്നു. പ്രാ​ദേ​ശി​ക ബി​സി​ന​സു​കാ​രു​ടെ അ​വ​ബോ​ധ​വും ചി​ന്താ​ഗ​തി​യി​ലു​ണ്ടാ​യ മാ​റ്റ​വു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. പു​തി​യ ക​യ​റ്റു​മ​തി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 15 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ആ​ഗോ​ള​ത​ല​ത്തി​ൽ പു​തി​യ വി​പ​ണി​ക​ളി​ൽ 34 ശ​ത​മാ​നം വ​ർദ്ധനവു​മു​ണ്ടാ​യിട്ടുണ്ട്.

ത​ന്ത്ര​പ​ര​മാ​യ സ്ഥാ​ന​വും യാ​ത്രാ​സൗ​ക​ര്യ​വും കാ​ര​ണം ബ​ഹ്‌​റൈ​ൻ ച​രി​ത്ര​പ​ര​മാ​യി പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ്. ര​ണ്ട് വ​ർ​ഷ​മാ​യി, സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യും വി​ക​സ​ന​വും ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തിന്റെ ശ്ര​മ​ങ്ങ​ളി​ൽ എ​ക്​​സ്​​പോ​ർ​ട്ട്​ ബ​ഹ്‌​റൈ​ൻ നി​ർ​ണാ​യ​ക പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​തെ​ന്ന്​ വ്യ​വ​സാ​യ, വാ​ണി​ജ്യ, ടൂ​റി​സം മ​ന്ത്രി​യും എ​സ്.​എം.​ഇ വി​ക​സ​ന ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സാ​യി​ദ് ആ​ർ. അ​ൽ സ​യാ​നി പ​റ​ഞ്ഞു.

ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ക​യ​റ്റു​മ​തി​യി​ൽ 100 ​​ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ എ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്​ രാ​ജ്യ​ത്തിന്റെ അ​ന്താ​രാ​ഷ്​​ട്ര​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ളി​ൽ ഒ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഹ്‌​റൈ​നി​ൽ നി​ർ​മി​ച്ച ഉ​ൽ‌​പ​ന്ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ വി​ജ​യ​ക​ര​മാ​യി മ​ത്സ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ഈ  ​നേ​ട്ടം തെ​ളി​യി​ക്കു​ന്ന​തെ​ന്ന്​ എ​ക്‌​സ്‌​പോ​ർ​ട്ട് ബ​ഹ്‌​റൈ​ൻ ആ​ക്​​ടി​ങ്​ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സ​ഫ അ​ബ്​​ദു​ൽ​ഖാ​ലി​ക് പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!