bahrainvartha-official-logo
Search
Close this search box.

സേവന സൗകര്യങ്ങളും പദ്ധതികളും പരിശോധിച്ച് സതേൺ ഗവർണർ

New Project - 2021-07-07T165139.866

മനാമ: സതേൺ ഗവർണർ ‘ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ’, ഖലീഫ ടൗണും അൽ-ദൂർ മേഖലകളും സന്ദർശിച്ചു. ഗവർണറേറ്റിലെ വിവിധ മേഖലകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം  പരിശോധന നടത്തിയത്. നിരവധി സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്ത സന്ദർശന വേളയിൽ സേവന, സാമൂഹിക, വികസന മേഖലകളിലെ പൗരന്മാരുടെ ആവശ്യങ്ങളെക്കുറിച്ച് ഗവർണറെ അറിയിച്ചു. 

നിലവിൽ  പ്രവർത്തനം ആരംഭിച്ച  പദ്ധതികളെക്കുറിച്ചും നിലവിലുള്ളതും ഭാവിയിൽ നടപ്പിലാക്കാനിരിക്കുന്ന  പദ്ധതികളെക്കുറിച്ചും അധികൃതർ ഗവർണറെ അറിയിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിർദേശങ്ങൾ പാലിക്കാനും നടപ്പിലാക്കാനും സതേൺ ഗവർണറേറ്റ് കാട്ടുന്ന താല്പര്യത്തെ ഗവർണർ പ്രശംസിച്ചു.

പ്രാദേശികമായി പൗരന്മാരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും കൃത്യമായ ആശയവിനിമയം നടത്തുകയും ചെയ്യുന്ന സതേൺ ഗവർണറേറ്റിന്റെ നടപടികളെ  ഗവർണർ ഉയർത്തിക്കാട്ടി. 

ഗവർണറേറ്റിലെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു ടീമിനെ അയയ്ക്കുകയും തുടർന്ന് സർക്കാർ പ്രതിനിധികളുമായി നടന്ന ഏകോപന സമിതിയിൽ  വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളും റോഡുകളും ഉൾപ്പെടെയുള്ള നിലവിലുള്ള പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും അധികൃതർ ഗവർണറെ അറിയിച്ചു. പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നടപ്പിലാക്കിയ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ പ്രാധാന്യവും  അധികൃതർ ഗവർണറെ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!