bahrainvartha-official-logo

പാ​ർ​ക്കി​ൽ അ​ന്തി​യു​റ​ങ്ങവെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ബഹ്‌റൈനിൽ സംസ്കരിച്ചു

New Project - 2021-07-14T160134.961

മനാമ: ബഹ്‌റൈനിൽ കോ​വി​ഡ്​ കാ​ല​ത്ത്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ പാ​ർ​ക്കി​ൽ കഴിയവേ മരണമടഞ്ഞ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട്​ സ്വ​ദേ​ശി സാമു ഗംഗാധരൻറെ മൃതദേഹം സംസ്കരിച്ചു. ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ ടീമിന്റെ നേതൃത്വത്തില്‍ അല്‍ബ ക്രിമേഷന്‍ സെന്ററില്‍ വെച്ചായിരുന്നു ആചാര പ്രകാരം സംസ്കാരം നടന്നത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാത്തതിനാൽ സാമുവിന്റെ ഭാര്യ രമണിക്കും മക്കൾക്കും ഓണ്‍ലൈനായി ബി കെ എസ് എഫ് മുൻകൈയെടുത്ത് സംസ്കാര ചടങ്ങിൽ പങ്കുചേരാനുള്ള അവസരം ഒരുക്കിയിരുന്നു.

ബികെഎസ്എഫ് ഭാരവാഹികളായ ബഷീര്‍ അമ്പലായി, സുബൈര്‍ കണ്ണൂര്‍, നെജീബ് കടലായി, നാട്ടുകാരനായ വസീം എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നാ​ണ്​ ജോ​ലി ന​ഷ്​​ട​മാ​യ​ത്. ക​ഴി​ഞ്ഞ നാ​ല്​ മാ​സ​മാ​യി മ​നാ​മ അ​ൽ ഹം​റ തി​യ​റ്റ​റി​ന്​ സ​മീ​പ​ത്തെ പാ​ർ​ക്കി​ലാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വും പ​ക​ലും പാ​ർ​ക്കി​ൽ ക​ഴി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന്​ ആ​രെ​ങ്കി​ലും ന​ൽ​കു​ന്ന ഭ​ക്ഷ​ണ​മാ​യി​രു​ന്നു ആ​ശ്ര​യം. ഇ​ദ്ദേ​ഹ​ത്തി​ൻറെ അ​വ​സ്​​ഥ ക​ണ്ട്​ ഇ​ട​പെ​ട്ട ചി​ല സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു. കഴിഞ്ഞ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ പാ​ർ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ്​ സ്​​ഥ​ല​ത്തെ​ത്തി​യ ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) പ്ര​വ​ർ​ത്ത​ക​രാണ് വിവരം ഇ​ന്ത്യ​ൻ എം​ബ​സി​യെ അറിയിച്ചിരുന്നത്. 

തുടര്‍ന്ന് എംബസിയുടെ സഹായത്താലാണ് ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ സാമുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ മുൻകൈയെടുത്തത്. സാമുവിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതിയും എംബസി ഉദ്യോഗസഥരും ഐസിആര്‍എഫ് ചെയര്‍മാനും വാഗ്ദാനം ചെയ്തതായി ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ അറിയിച്ചു. ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളും ബികെഎസ്എഫിൻറെ നേതൃത്വത്തിൽ നടന്നുവരികയാണ്.

സാമുവിന്റെ കൂടെ പാർക്കിൽ ഇതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ വീരപ്പനെ ബികെഎസ്എഫ് കൂട്ടായ്മ എല്ലാ വിധ സംരക്ഷണവും നൽകി കമ്പനിയുമായി ബന്ധപ്പെട്ട് സ്പോൺസർ മുഖേനെ വേണ്ട ആനുകൂല്യങ്ങൾ നേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!