bahrainvartha-official-logo
Search
Close this search box.

കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച മൂന്ന് കമ്മ്യൂണിറ്റി സെൻററുകൾ ഒരാഴ്ചത്തേക്ക് അടച്ചു

New Project - 2021-07-14T171515.582

മനാമ: കൊറോണ വൈറസ്സിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ  ടാസ്ക് ഫോഴ്‌സിന്റെ നിർബന്ധിത മുൻകരുതൽ നടപടികൾ ലംഘിച്ചതിന് മൂന്ന് കമ്മ്യൂണിറ്റി സെന്ററുകൾ നീതിന്യായ, ഇസ്ലാമിക് കാര്യ, എൻ‌ഡോവ്‌മെൻറ് മന്ത്രാലയം അടച്ചു. വടക്കൻ ഗവർണറേറ്റിലെയും, തെക്കൻ ഗവർണറേറ്റിലെയും  കമ്മ്യൂണിറ്റി സെന്ററുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരാധനക്കെത്തുന്നവരെ സംരക്ഷിക്കുന്നതിനുമായാണ് നടപടി. സമ്പർക്കങ്ങൾ കണ്ടെത്തുന്നതിനും പരിസരം വൃത്തിയാക്കുന്നതിനും വേണ്ട എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു. 

കമ്മ്യൂണിറ്റി സെന്ററുകളിൽ മുന്നറിയിപ്പുകൾ പാലിക്കുന്നത് ഉറപ്പു വരുത്തണമെന്നും സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!