small icons
small icons

തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാനക്യാമ്പ് ആഗസ്റ്റിൽ

New Project (23)

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ വർഷം തോറും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ആഗസ്റ്റ് 28 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനാമ കെ-സിറ്റിയിൽ വെച്ച് നടന്ന യോഗത്തിൽ റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.

തണൽ രക്തദാനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകാൻ ജമാൽ കുറ്റിക്കാട്ടിലിന്റെ നേതൃത്വത്തിൽ ഷബീർ മാഹി, ഹുസ്സൈൻ വയനാട്, ഹരീന്ദ്രൻ ഓർക്കാട്ടേരി, റിയാസ് ആയഞ്ചേരി, ഹാഷിം വില്ല്യാപ്പള്ളി എന്നിവരുൾപ്പെട്ട സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

തണലിന്റെ ഭാവി പരിപാടികളെ കുറിച്ചു നടന്ന ചർച്ചയിൽ ബഹ്‌റൈനിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ചു ഒരു വൃക്ക പരിശോധന ക്യാമ്പ് ഉടൻ തന്നെ നടത്തുവാൻ തത്വത്തിൽ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ റഫീഖ് അബ്ദുല്ല, വി.പി. ഷംസുദ്ദീൻ, ഫൈസൽ മടപ്പള്ളി, സയ്യദ് ഹനീഫ്, നവാസ് കുണ്ടറ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സമദ് മുയിപ്പോത്ത്, താലിബ് ജാഫർ, നിസാർ വില്ല്യാപ്പള്ളി, പി.ടി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്ത യോഗത്തിന് ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!