bahrainvartha-official-logo
Search
Close this search box.

ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ഇനി മനാമയിലും; ഡബ്ല്യു.എച്ച്​.ഒ ഡയറക്​ടർ ജനറൽ ഉദ്‌ഘാടനം ചെയ്തു

who

മനാമ: ലോകാരോഗ്യ സംഘടനയുടെ മനാമയിലെ ഓഫീസ് ഇന്ന് ഡബ്ല്യു.എച്ച്​.ഒ ഡയറക്​ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഉദ്‌ഘാടനം ചെയ്‌തു. ലോകാരോഗ്യസംഘടനയുടെ 152ാമത്തെ ഓഫീസ് ബഹ്‌റൈനിൽ തുറക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമു​ണ്ടെന്ന്​ ഡോ. ഗബ്രിയേസസ് പറഞ്ഞു. രാജ്യത്ത്​ കോവിഡ്​ വ്യാപനം തടയാൻ ബഹ്‌റൈൻ  സ്വീകരിച്ച നടപടികളെ അദ്ദേഹം ഉദ്‌ഘാടന വേളയിൽ പ്രശംസിച്ചു.

ഓഫീസ് തുറക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഗബ്രിയേസസ് ബഹ്​റൈനിൽ എത്തിയത്. ബഹ്‌റൈൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ആരോഗ്യമന്ത്രി ഫാഇഖ ബിൻത്​ സഈദ്​ അസ്സാലിഹ് അദ്ദേഹത്തെ സ്വീകരിച്ചു.

നിലവിലെ ആഗോള മഹാമാരിയുടെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഡയറക്​ടർ ജനറലിന്റെ സന്ദർശനം വളരെ പ്രധാനമാണെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടുന്നതിലും മെച്ചപ്പെട്ട ആഗോള ആരോഗ്യം കൈവരിക്കുന്നതിലും ഡോ. ​​ഗബ്രിയേസസ് ശ്രദ്ധേയ വിജയങ്ങൾ നേടിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ 152-ാമത്തെ ഓഫീസ് ആരോഗ്യമേഖലയിൽ തന്ത്രപരവും സാങ്കേതികവുമായ പിന്തുണ നൽകുമെന്നും, ഇത് പ്രാദേശിക അന്തർദേശീയ തലങ്ങളിൽ പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും സഹായകമാകുമെന്ന് ഡോ. ഗെബ്രെസസ് പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുന്നതിൽ ബഹ്‌റൈൻ നേടിയ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു. കോവിഡിനെ നേരിടുന്നതിനുള്ള ശ്രമങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു. ഡോ ഗെബ്രിയേസസ് ബഹ്‌റൈൻ ഭരണാധികാരികൾക്കും നേതാക്കൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ചു. മുൻനിര ആരോഗ്യ നഗരം എന്ന നിലയിലേക്കുള്ള മനാമയുടെ വികസനത്തി​ന്റെ അടുത്തപടിയായാണ്​ മേഖലയിൽ ഓഫീസ് തുറക്കുന്നത്​. മനാമയെ ആരോഗ്യ നഗരമായി ലോകാരോഗ്യ സംഘടന കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 

 പൊതുജനാരോഗ്യ നടപടികളുടെ സമഗ്ര പാക്കേജ് നടപ്പാക്കിയായിരുന്നു രാജ്യത്തി​ന്റെ പ്രവർത്തനം. എല്ലാ ആരോഗ്യ നടപടികളുടെയും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതം വിലയിരുത്തിയുള്ള ബഹ്‌റൈന്റെ സമീപനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 70 ശതമാനം വരുന്ന പത്തുലക്ഷത്തോളം പേർക്ക്​ രണ്ടു​ ഡോസ്​ വാക്​സിനും നൽകാൻ കഴിഞ്ഞത്​ അഭിമാനാർഹമാണ്​. സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യമായി വാക്​സിൻ നൽകിയ ബഹ്റൈന്റെ നടപടി പ്രശംസനീയമാണ്. ‘എല്ലാവർക്കും എല്ലാവരാലും ആരോഗ്യം’ എന്ന ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ബഹ്‌റൈന്റെ സമീപനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!