മനാമ: ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗമായ ഡി.സലിമിന് യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാട അണിയിച്ചു. സാമാജം ഭരണ സമിതി അംഗങ്ങളായ ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്), ശരത് നായർ (മെമ്പർഷിപ് സെക്രട്ടറി), വിനൂപ് (ലൈബ്രേറിയൻ), ഫിറോസ് തിരുവത്ര (സാഹിത്യവിഭാഗം സെക്രട്ടറി) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.