മനാമ: ബിഡിഎഫ് ആശുപത്രിയിലെ കാർ പാർക്കിങ് കേന്ദ്രം ഏഴു ദിവസത്തിനുള്ളിൽ 130 കിടക്കകളുള്ള ഐസിയുവാക്കി മാറ്റിയ ബഹ്‌റൈന്റെ പ്രവർത്തനങ്ങളിൽ മതിപ്പുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ആവശ്യമെങ്കിൽ ഇവിടെ വെന്റിലേറ്ററുകൾ ഏർപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ നേരിടാൻ ബഹ്‌റൈൻ നടത്തിയ പ്രവർത്തനങ്ങൽ ലോകത്തിൻ പ്രചോദനമാണെന്ന് ആഗോള ആരോഗ്യ ഏജൻസി മേധാവി അഭിപ്രായപ്പെട്ടു.
കോവിഡ് രോഗികളെ കണ്ടെത്താനും അവർക്ക് വേണ്ട മികച്ച ചികിത്സ സൗകര്യങ്ങൾ നൽകുന്നതിൽ തുടങ്ങി പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് വരെയുള്ള ബഹ്‌റൈന്റെ പ്രവർത്തനങ്ങൾ ‘ലോകത്തിന് തന്നെ മികച്ച മാതൃകയാണെന്ന്’ ഡോ. ഗെബ്രിയേസസ് പറഞ്ഞു.