മനാമ: സ്പുട്നിക് വി വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള നീട്ടിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസിനുള്ള പുതുക്കിയ തിയതി പുനഃക്രമീകരിച്ചു നൽകും. സ്പുട്നിക്ക് വാക്‌സിന്റെ ഉൽപാദനവും വിതരണവും പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പറഞ്ഞു. വാക്‌സിന്റെ തീയതിയിൽ വരുത്തിയ മാറ്റം നിലവിലെ വാക്‌സിൻ വിതരണത്തെ ബാധിക്കില്ലന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.