bahrainvartha-official-logo
Search
Close this search box.

കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു

New Project - 2021-08-10T021010.826

മനാമ: മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ പ്രതിഭയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഉറച്ച നിലപാടും ദീർഘവീക്ഷവുമുള്ള മികച്ച സംഘാടകനും നേതാവുമായിരുന്നു കെ വി മോഹനൻ എന്ന് യോഗം അനുസ്മരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയിട്ടും പ്രവാസികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങാകുന്ന സംരംഭങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും രൂപം കൊടുക്കുക വഴി നിരവധി പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ മോഹനന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ബഹ്‌റൈൻ പ്രതിഭ പ്രവർത്തകരും മുൻകാല നേതാക്കളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു.

ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, വൈസ് പ്രസിഡണ്ട് റാം, മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , സുബൈർ കണ്ണൂർ , എൻ കെ വീരമണി, ട്രഷറർ കെ എം മഹേഷ്, മുൻ പ്രതിഭ നേതാക്കളായ പി ചന്ദ്രൻ , സതീന്ദ്രൻ , എൻ ഗോവിന്ദൻ, പിടി തോമസ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!