മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗം മനാമ ഏരിയ ഓൺലൈൻ ബോധവത്കരണക്ലാസ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24 ചൊവ്വ വൈകീട്ട് 4 :30 നു നടക്കുന്ന പരിപാടിയിൽ “കോവിഡാനന്തര ആരോഗ്യ പരിരക്ഷ” എന്ന വിഷയത്തിൽ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍, സ്പെഷലിസ്റ്റ്, ഡോ. അനൂപ് അബ്ദുല്ല നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക് 33230855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.