bahrainvartha-official-logo
Search
Close this search box.

ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്ക് ദേ​ശീ​യ പോ​ർ​ട്ട​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഐ ജി എ

New Project - 2021-08-27T004245.810

മനാമ: നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​ൻ bahrain.bh എന്ന ദേ​ശീ​യ പോ​ർ​ട്ട​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ -​ഗ​വ​ൺ​മെൻറ്​ അ​തോ​റി​റ്റി പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ഗ​സ്​​റ്റ്​ മു​ത​ൽ ര​ണ്ടു​ വ​ർ​ഷം കൂ​ടുമ്പോഴു​ള്ള മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. bahrain.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ക്കാ​വു​ന്ന​താ​ണ്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ അ​തോ​റി​റ്റി ഓൺ​ലൈ​ൻ ബു​ക്കി​ങ്​ സേ​വ​നം ന​ൽ​കു​ന്ന​ത്. 2016 മു​ത​ൽ 2021 ജൂ​ൺ വ​രെ 7,02,959 അ​പ്പോ​യ​ൻ​റ്​​മെൻറു​ക​ൾ പോ​ർ​ട്ട​ൽ വ​ഴി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന്​ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഡോ. ​സ​ക്ക​റി​യ അ​ഹ്​​മ​ദ്​ അ​ൽ​ഖ​ജാ​ഹ്​ പ​റ​ഞ്ഞു.

പു​തി​യ നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള​ള അ​ധി​ക മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ ആ​വ​ശ്യ​മു​​ണ്ടോ​യെ​ന്നും ഈ ​സം​വി​ധാ​നം വ​ഴി അ​റി​യാ​ൻ ക​ഴി​യും.

സ​ലൂ​ണു​ക​ൾ, കോ​സ്​​മെ​റ്റി​ക് പാ​ക്കേ​ജി​ങ്​ -സെ​യി​ൽ​സ് ബി​സി​ന​സു​ക​ൾ, മ​സാ​ജ് ഔ​ട്ട്ലെ​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ശീ​ത​ള​പാ​നീ​യ ഷോ​പ്പു​ക​ൾ, പൊ​തു-​സ്വ​കാ​ര്യ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ, മ​റ്റ്​ ഭ​ക്ഷ​ണ, പാ​നീ​യ സ്​​ഥാ​പ​ന​ങ്ങ​ൾ, ഭ​ക്ഷ്യ സം​ഭ​ര​ണ​ശാ​ല​ക​ൾ, മി​ല്ലു​ക​ളും ബേ​ക്ക​റി​ക​ളും തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ നി​ർ​ബ​ന്ധ​മാ​യും ര​ണ്ടു വ​ർ​ഷം കൂ​ടുമ്പോൾ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്​ ന​ട​ത്തേ​ണ്ട​ത്.

അ​പ്പോ​യ​ൻ​റ്​​മെൻറു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ഹെ​ൽ​ത്ത്​​ റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​തി​നും പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യ​മു​ണ്ട്. ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ വ്യ​ക്തി​ക​ൾ നേ​രി​ട്ട്​ എ​ത്തു​ന്ന​ത്​ കു​റ​ക്കാ​നും സ​മ​യം ലാ​ഭി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ഡോ. ​അ​ൽ​ഖ​ജാ​ഹ്​ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!