bahrainvartha-official-logo
Search
Close this search box.

ഭാര്യക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവിനെ ജയിലിലടച്ചു

New Project - 2021-09-03T005832.130

മനാമ: ബഹ്റെെനിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിനും, മുഖം വികൃതമാക്കിയതിനും ഭർത്താവിന് രണ്ട് വർഷം തടവ് ശിക്ഷ. 39 കാരിയായ ബഹ്‌റൈൻ യുവതിയാണ് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരായായത്. ജനുവരി 24 ന് നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ ഹൈ ക്രിമിനൽ കോടതിയിൽ വന്ന് യുവതി നേരത്തെ വിശദീകരിച്ചിരുന്നു.

42-കാരനായ ബഹ്‌റൈൻ പൗരനായ പ്രതി കോടതിയിലും പബ്ലിക് പ്രോസിക്യൂഷനിലും കുറ്റം നിഷേധിച്ചെങ്കിലും, ആക്രമണത്തിന് സാക്ഷി പറയാൻ സഹോദരൻ കോടതിയിൽ ഹാജരായി.

നിരവധി മുറിവുകളും കൂടാതെ മുഖത്തും കഴുത്തിലും കൈകളിലും രാസവസ്തു മൂലമുണ്ടായ ഒന്നിലധികം പൊള്ളലുകളും ഇരയ്ക്ക് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ഇപ്പോഴും ചികിത്സ തുടരുന്നുണ്ടെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. ഹൈ ക്രിമിനൽ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് പ്രതിയെ രണ്ട് വർഷത്തേക്ക് ജയിലിലടച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!