bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി അ​ല്‍-​അ​മാ​ന പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തുടക്കമായി

WhatsApp Image 2021-09-05 at 7.56.29 PM

മനാമ: കെ.​എം.​സി.​സി ബ​ഹ്​​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന പ്ര​വാ​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യാ​യ അ​ല്‍-​അ​മാ​ന​യു​ടെ അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. ‘ബൂ​സ്​​റ്റ​പ്പ് 21’ എ​ന്ന പേ​രി​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​െൻറ ഉ​ദ്ഘാ​ട​നം കെ.​എം.​സി.​സി ബ​ഹ്​​റൈ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം മു​ഹ​മ്മ​ദ്‌ റാ​ഷി​ദി​ന് അം​ഗ​ത്വം ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ടെ പ്ര​തി​സ​ന്ധി​ക​ളി​ല്‍ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ല്‍-​അ​മാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​ര്‍ക്കാ​ണ് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍കി​വ​രു​ന്ന​ത്. പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ടെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ, അ​വ​ശ​ത പെ​ന്‍ഷ​ന്‍ പ്ര​തി​മാ​സം 4000 രൂ​പ വ​രെ, 25,000 രൂ​പ വ​രെ​യു​ള്ള ചി​കി​ത്സ സ​ഹാ​യം തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക പ​രി​ര​ക്ഷ​യാ​ണ് അ​ല്‍-​അ​മാ​ന അം​ഗ​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന​ത്. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​ക്ക്​ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും അ​ല്‍-​അ​മാ​ന അം​ഗ​ങ്ങ​ള്‍ക്ക് ല​ഭി​ക്കും.

കാ​മ്പ​യി​ന്‍ കാ​ല​യ​ള​വി​ല്‍ പു​തു​താ​യി അം​ഗ​ത്വം എ​ടു​ക്കു​ന്ന​വ​രി​ല്‍നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് പ്ര​ത്യേ​ക​ത സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഉ​ദ്ഘാ​ട​ന​സം​ഗ​മ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം, അ​ല്‍-​അ​മാ​ന ക​ണ്‍വീ​ന​ര്‍ മാ​സി​ല്‍ പ​ട്ടാ​മ്പി, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ്​​റ​ഫ് കാ​ക്ക​ണ്ടി, നൂ​റു​ദ്ദീ​ന്‍ മാ​ട്ടൂ​ല്‍, അ​ബ്​​ദു​റ​ഹ്‌​മാ​ന്‍ ഇ​യ്യോ​ത്ത്, മൊ​യ്​​തീ​ന്‍ പേ​രാ​മ്പ്ര, അ​ബ്​​ദു​ല്ല കാ​സ​ര്‍കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!