മനാമ: കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ തന്നെയായിരിക്കും ബൂസ്റ്റർ ഡോസായും നൽകുക. ബൂസ്റ്റർ ഡോസിന് അർഹരായവർക്ക് ആരോഗ്യ മന്ത്രാലയത്തിൻറെ healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയും ബി അവെയർ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.